ഡൊമിനിക് തോമസിന് റേഡിയോ പ്രോഗ്രാമിനുള്ള അവാർഡ്
Thursday, June 15, 2017 7:13 AM IST
ന്യൂഡൽഹി: പ്രൊഫഷണൽ മികവിന് ആകാശവാണി ഏർപ്പെടുത്തിയ വാർഷിക അവാർഡിന് പ്രോഗ്രാം എക്സിക്യുട്ടീവ് ഡൊമിനിക് തോമസ് അർഹനായി. ജൂണ്‍ 16ന് (വെള്ളി) വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.

ഡൽഹി നിലയത്തിൽ എക്സ്റ്റേണൽ സർവീസസ് ഡിവിഷനിൽ പ്രോഗ്രാം എക്സിക്യുട്ടീവായി സേവനം അനുഷ്ഠിക്കുന്ന ഡൊമിനിക് വിവിധ വിഷയങ്ങളിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രോഗ്രാമുകൾക്ക് ആവിഷ്കാരം നൽകി ഓഡിയോ പ്രൊഡക്ഷൻ മുതൽ സ്ക്രിപ്റ്റിംഗ്, എഡിറ്റിംഗ്, ഡയറക്ഷൻ എന്നിവ നിർവഹിക്കുന്നു. ആകാശവാണിയിൽ 28 വർഷത്തെ അനുഭവസന്പത്താണുള്ളത്.

2016 മേയിൽ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റ് ഡവലപ്മെന്‍റ് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ സംഘടിപ്പിച്ച ഏഷ്യൻ മീഡിയ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടിയെക്കുറിച്ച് ഡൊമിനിക് പ്രസന്േ‍റഷൻ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന് എട്ട് തവണ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്