മെൽബണ്‍ സെന്‍റ് മേരീസ് ക്നാനായ മിഷൻ അനുശോചിച്ചു
Wednesday, June 14, 2017 8:11 AM IST
മെൽബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തിൽ മെൽബണ്‍ സെന്‍റ് മേരീസ് ക്നാനായ മിഷൻ ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാര·ാരായ കുര്യൻ ചാക്കോ, ജിജോ മാറികവീട്ടിൽ മെൽബണ്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് സജി ഇല്ലിപ്പറന്പിൽ എന്നിവർ അനുശോചിച്ചു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവിന്‍റെ ആത്മശാന്തിക്കായി ജൂണ്‍ 16ന് (വെള്ളി) വൈകുന്നേരം ഏഴിന് സെന്‍റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ മാർ ബോസ്കോ പുത്തൂരിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും നടക്കും.

റിപ്പോർട്ട്: സോളമൻ ജോർജ്