റെജി നെല്ലിക്കുന്നത്തും സിറിയക് ജോണും ചുമതലയേറ്റു
Wednesday, June 14, 2017 5:25 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ കൈക്കാര·ാരായി റെജി നെല്ലിക്കുന്നത്തും സിറിയക് ജോണും ചുമതലയേറ്റു. ഇത് തുർച്ചയായ രണ്ടാം തവണയാണ് ഇരുവരും ഈ സ്ഥാനങ്ങൾ വഹിക്കുന്നത്. രണ്ടു വർഷത്തേയ്ക്കാണ് കാലാവധി.

റെജി നെല്ലിക്കുന്നത്ത് പാരിഷ് കൗണ്‍സിൽ മെംബർ, സെക്രട്ടറി, വൈസ് പ്രസിഡന്‍റ് കൈക്കാരൻ എന്നീ പോസ്റ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.