മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഡിന്നർ നൈറ്റ് 17 ന്
Wednesday, June 14, 2017 2:14 AM IST
മെൽബണ്‍: മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഫണ്ട് സമാഹരണത്തിന്‍റെ ഭാഗമായി ജൂണ്‍ 17ന് (ശനി) "ഡിന്നർ നൈറ്റ് 2017’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. വൈകുന്നേരം 6.30 ന്985, Nepean Hwy, Moorabin, Kingston കൗണ്‍സിൽ ഹാളിൽ നടക്കുന്ന പരിപാടി വിക്ടോറിയയിലെ ചർച്ചുകളുടെ എക്സിക്യൂട്ടീവ് ഓഫീസർ Rev. Ian Smith ഉദ്ഘാടനം ചെയ്യും.

കുടുംബാംഗങ്ങങ്ങളുടെ കൂടിവരവിനെ ഉദ്ദേശിച്ചു ഒരുക്കുന്ന പരിപാടിയിൽ Three Course Dinner with Unlimited Entertainment പ്രത്യേകം ശ്രദ്ധയാകർഷിക്കും.

ഡിന്നർ നൈറ്റിന്‍റെ നടത്തിപ്പിനും വിജയത്തിനുമായി വികാരി ഫാ. എൽദോ സഹവികാരി ഫാ.ഡെന്നിസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: സജി പോൾ (സെക്രട്ടറി) 0455444402, കുരുവിള ബെൻ സക്കറിയ (ട്രസ്റ്റി) 0404560807.

Venue : 985, Nepean Hw, Moorabin, Kingston Council Hall, Vic 3189.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ