അ​ഭി​ഷേ​ക​ നി​റ​വി​ൽ നി​ത്യ​ജീ​വ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Monday, June 12, 2017 5:32 AM IST
ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന്‍റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ നി​ത്യ​ജീ​വ​ൻ ക​ണ്‍​വ​ൻ​ഷ​നു സ​മാ​പ​ന​മാ​യി. ജ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​യ ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് സി​എം​ഐ​യാ​ണ് ധ്യാ​നം ന​യി​ച്ച​ത്.

ജൂ​ണ്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യ​ത്. ഫാ. ​റി​ജോ സി​എം​ഐ, ഫാ. ​ജോ​സ് പെ​രെ​പാ​ടി​യ​ൻ സി​എം​ഐ, ഫാ. ​ജോ​സ് ന​ന്ദി​ക്ക​ര സി​എം​ഐ, ഫാ. ​ആന്‍റോ തെ​ക്കൂ​ട​ൻ, ഫാ. ​ബി​ജോ​ഷ്, ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ, വി​കാ​രി ഫാ. ​ലി​ജോ ബ്ര​ഹ്മ​കു​ളം സി​എം​ഐ, സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി പോ​ട്ടോ​ക്കാ​ര​ൻ സി​എം​ഐ, ഫാ. ​വി​ൻ​സ​ന്‍റ് നീ​ല​ങ്കാ​വി​ൽ സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ദി​വ്യ​ബ​ലി​ക്കു ശേ​ഷം പു​തി​യ ട്ര​സ്റ്റി​മാ​രെ​യും നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ വാ​ഴി​ച്ചു. തു​ട​ർ​ന്ന് ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പും ന​ട​ന്നു.

സ​മാ​പ​ന​ദി​വ​സ​മാ​യ ജൂ​ണ്‍ നാ​ലി​നു വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തു​ട​ർ​ന്ന് എ​ഴു​ത്തി​നി​രു​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന​യും രോ​ഗ​ശാ​ന്ത്രി ശു​ശ്രൂ​ഷ​യും ന​ട​ന്നു. ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി കൗ​ണ്‍​സി​ലിം​ഗ്, കു​ന്പ​സാ​രം എ​ന്നി​വ​യും ന​ട​ന്നു.