കലാമണ്ഡലം ടാൻസാനിയ ഇഫ്താർ വിരുന്നൊരുക്കി
Thursday, June 8, 2017 7:06 AM IST
ടാൻസാനിയ: മലയാളിക്കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയയുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായി ഇഫ്താർ വിരുന്നു സങ്കടിപ്പിച്ചു. ജൂണ്‍ മാസം നാലിന് വൈകുന്നേരം സിറ്റി സെന്‍ററിൽ നടന്ന ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് മലയാളികളോടൊപ്പം സ്വദേശികളും വിദേശികളുമായ അനേകംപേർ പങ്കെടുത്തു.

ഇസ്ലാം മതസ്ഥരുടെ പുണ്യമാസമായ റമദാനിന്‍റെ ചൈതന്യവും, സന്ദേശവും നാനാ ജാതി മതസ്ഥാരായ മലയാളി സമൂഹത്തിനു ഈ വിരുന്നിലൂടെ അനുഭവവേദ്യമായി. എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കാനും, ഒരുമയിൽ സഹവർത്തിക്കാനുള്ള ഒരു പഠനക്കളരിയായി ആഫ്രിക്കയിലെ ഈ മലയാളി സ്നേഹ സംഗമം.

വടക്കൻ കേരളത്തിന്‍റെ തനതായ ഇഫ്താർ പലഹാരങ്ങൾ ഉൾപ്പെടെ വിഭവ സമൃദ്ധമായിരുന്ന ഈ വിരുന്നിന് കലാമണ്ഡലം ചെയർമാൻ സുന്ദർ നായക്, വൈസ് ചെയർമാൻ മോഹനൻ കെ കെ, സെക്രട്ടറി വിപിൻ എബ്രഹാം, ജോയിന്‍റ് സെക്രട്ടറി മുനിയ തുളസിദാസ്, ട്രെഷറർ രാജേഷ് കാഞ്ഞിരക്കാടൻ, മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: മനോജ് കുമാർ