ചികിത്സാ പിഴവുകളുടെ പേരിലുള്ള കൈയേറ്റം: ഐഎംഎ മാർച്ച് നടത്തി
Thursday, June 8, 2017 7:05 AM IST
ന്യൂഡൽഹി: ചികിത്സാ പിഴവുകളുടെ പേരിൽ ഡോക്ടർമാർക്കെതിരേയുണ്ടാകുന്ന കൈയേറ്റങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ മാർച്ച് നടത്തി. രാജ്ഘട്ട് മുതൽ ഇന്ദിരാഗാന്ധി സ്റ്റേഡിയം വരെ നടത്തിയ മാർച്ചിൽ രാജ്യത്തെ പതിനായിരക്കണക്കിനു ഡോക്ടർമാർ പങ്കെടുത്തു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിജസ്ഥിതി അറിയാതെ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരേ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തിൽ ഡോക്ടർമാർക്കു നിയമം മൂലം സംരക്ഷണം നൽകണം. തങ്ങളുടെ തൊഴിലിലും മെഡിക്കൽ വിദ്യാഭ്യാസത്തിലും സ്വയംഭരണം അനുവദിക്കണമെന്ന് ഐഎംഎ ദേശീയ പ്രസിഡന്‍റ് കെ.കെ. അഗർവാൾ ആവശ്യപ്പെട്ടു.