നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ 'പ്രാകാര നിർണയം' ശനിയാഴ്ച
Wednesday, June 7, 2017 6:47 AM IST
ന്യൂഡൽഹി: നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്ര സമുച്ചയത്തിന്‍റെ രണ്ടാം നിലയിൽ സ്ഥാപിക്കുന്ന ശ്രീകോവിലിന്‍റെയും മറ്റു ഉപദേവതമാരുടെ ഇരിപ്പിടത്തിന്‍റെയും ’പ്രാകാര നിർണയ’ ചടങ്ങുകൾ ജൂണ്‍ 10 ശനിയാഴ്ച രാവിലെ ഏഴിന് വൈക്കം മോനാട്ടുമന ഗോവിന്ദൻ നന്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

ഭൂമി പൂജയും മറ്റു അനുബന്ധ ചടങ്ങുകളും ക്ഷേത്രംതന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ കാർമ്മികത്വത്തിൽ കഴിഞ്ഞ വലിയ പൊങ്കാലദിനത്തിൽ നടത്തിയിരുന്നു. രാവിലെ 5:30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. ക്ഷേത്ര മേൽശാന്തി അഖിൽദേവ് സഹകാർമ്മികനാവും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘു ഭക്ഷണവും പ്രാകാര നിർണയ ചടങ്ങുകളോടനുബന്ധിച്ച് ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി