റി​സ​ർ​വേ​ഷ​ൻ സീ​റ്റ് ത​ട്ടി​യെ​ടു​ത്ത കേ​സ്: യാത്രക്കാരന് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
Monday, June 5, 2017 8:19 AM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വേ​ഷ​നു​ള്ള സീ​റ്റ് മ​റ്റൊ​രാ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ 75,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ. റി​സ​ർ​വ് ചെ​യ്ത സീ​റ്റ് യാ​ത്ര​ക്കാ​ര​ന് ഉ​റ​പ്പാക്കുന്നതിൽ റെ​യി​ൽ​വേ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട തു​ക​യു​ടെ മൂ​ന്നി​ലൊ​ന്നു ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന്‍റെ ശ​ന്പ​ള​ത്തി​ൽനി​ന്ന് ഈ​ടാ​ക്കാ​നും ജ​സ്റ്റീ​സ് വീ​ണ ബി​ർ​ബ​ൽ അ​ധ്യ​ക്ഷ​യാ​യ സ​മി​തി ഉ​ത്ത​ര​വി​ട്ടു.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ വി. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. 2013 മാ​ർ​ച്ച് 30നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തുനി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു യാ​ത്ര ചെ​യ്ത ദ​ക്ഷി​ണ്‍ എ​ക്സ്പ്ര​സി​ലാ​ണ് സം​ഭ​വം. കാ​ൽ​മു​ട്ട് വേ​ദ​ന​യു​ള്ള ഇ​ദ്ദേ​ഹം ട്രെ​യി​നി​ൽ ലോ​വ​ർ ബെ​ർ​ത്ത് ബു​ക്ക് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന​യി​ൽനി​ന്നു ക​യ​റി​യ യാ​ത്ര​ക്കാ​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​റ്റും ബ​ർ​ത്തും കൈ​യേ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം​വ​ച്ച​തി​നാ​ൽ ത​നി​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​താ​യും വി​ജ​യ​കു​മാ​ർ പ​റ​യു​ന്നു. പ​രാ​തി പ​റ​യാ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.