ധീ​ര​ജ​വാന്മാ​രു​ടെ ഓ​ർ​മ​യ്ക്കാ​യി മൈ​സൂ​രു​വി​ൽ യു​ദ്ധ​സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Thursday, June 1, 2017 5:41 AM IST
മൈ​സൂ​രു: രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​സൈ​നി​ക​ർ​ക്ക് ആ​ദ​ര​മാ​യി മൈ​സൂ​രു​വി​ൽ യു​ദ്ധ​സ്മാ​ര​കം നി​ർ​മി​ക്കു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. ഡെപ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള ഉ​ദ്യാ​ന​ത്തി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്്.

അ​ഞ്ചേ​ക്ക​ർ വി​സ്തൃ​തി​യി​ലു​ള്ള ഉ​ദ്യാ​ന​ത്തി​ൽ പ​ച്ചനി​റ​ത്തി​ലു​ള്ള മാ​ർ​ബി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. ഹാ​സ​നി​ൽ നി​ന്നെ​ത്തി​ച്ച പ്ര​ത്യേ​ക മാ​ർ​ബി​ളു​ക​ളാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്മാ​ര​ക​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളു​ടെഒൗ​ദ്യോ​ഗി​ക ചി​ഹ്നം പ​തി​ക്കും. സ്മാ​ര​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​നി​ക ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള യു​ദ്ധ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​വ കൂ​ടാ​തെ, സൈ​നി​ക ബ​ഹു​മ​തി​ക​ൾ, അ​വ ല​ഭി​ച്ച സൈ​നി​ക​ർ, വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഗ്ര​ന്ഥ​ശാ​ല​യും ഉ​ണ്ടാ​കും. ഇ​വ കൂ​ടാ​തെ, ക​ര​സേ​ന​യു​ടെ യു​ദ്ധ​ടാ​ങ്ക്, വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം, നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.

മൈ​സൂ​രു​വി​ൽ യു​ദ്ധ​സ്മാ​ര​കം വേ​ണ​മെ​ന്ന് 2010ൽ ​വി​മു​ക്ത ഭ​ടൻമാരു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.