റെ​യി​ൽ സു​ര​ക്ഷ: കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ
Thursday, June 1, 2017 5:40 AM IST
ബം​ഗ​ളൂ​രു: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 31 സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടെ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. നി​ല​വി​ൽ ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ​യ്ക്കു കീ​ഴി​ലെ 10 പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി​ കാമറക​ളു​ണ്ട്. ഹു​ബ്ബ​ള്ളി ഡി​വി​ഷ​നി​ലെ 12 സ്റ്റേ​ഷ​നു​ക​ളി​ലും ബം​ഗ​ളൂ​രു ഡി​വി​ഷ​നി​ലെ 11 സ്റ്റേ​ഷ​നു​ക​ളി​ലും മൈ​സൂ​രു ഡി​വി​ഷ​നി​ൽ എ​ട്ടു സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണ് പു​തു​താ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സി​ഗ്ന​ൽ ആ​ൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് 15 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോ​മു​ക​ൾ, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നത്.