നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു
Wednesday, May 31, 2017 7:30 AM IST
നോ​യി​ഡ: നോ​യി​ഡ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻജിനിയറായ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നോ​യി​ഡ ശ​താ​ബ്ദി റെ​യി​ൽ വി​ഹാ​ർ സൊ​സൈ​റ്റി​യി​ലാ​യി​രു​ന്നു സം​ഭ​വം. സെ​ക്ട​ർ 63 ൽ ​ലാ​വ മൊ​ബൈ​ൽ ക​മ്പ​നി​ ജീ​വ​ന​ക്കാ​രി​യാ​യ അ​ഞ്ജ​ലി റാ​ത്തോ​റാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​യ്ക്കു​പി​ന്നി​ൽ കാ​മു​ക​നാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഹ​രി​യാ​ന യ​മു​ന ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ലി ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ജോ​ലി​ക്കാ​യി നോ​യി​ഡ​യി​ൽ എ​ത്തി​യ​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ​വ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്. ഉ​ട​നെ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ജ​ലി താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​ൽ ഇ​വ​ർ​ക്കൊ​പ്പം ആ​റു പെ​ൺ​കു​ട്ടി​ക​ൾ​കൂ​ടി​യു​ണ്ട്. രാ​വി​ലെ ഒ​രാ​ൾ അ​ഞ്ജ​ലി​യെ ഫോ​ൺ ചെ​യ്യു​ക​യും ഇ​വ​ർ വാ​തി​ൽ തു​റ​ന്ന് ഇ‍​യാ​ൾ​ക്കൊ​പ്പം പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തു. താ​ഴെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ലി​ക്ക് വെ​ടി​യേ​റ്റ​ത്. അഞ്ജലി വെടിയേറ്റു കിടക്കുന്ന വിവരം കൂടെ താമസിക്കുന്ന പെൺകുട്ടിയാണ് സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അറിയിച്ചത്. തുടർന്നു സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​ൽ വിവരം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എത്തിയാണ് അ​ഞ്ജ​ലി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.