സ്വിറ്റ്സർലൻഡിൽ സീറോ മലബാർ സഭയുടെ ദുക്റാന തിരുന്നാൾ
Saturday, May 27, 2017 3:45 AM IST
സൂറിച്ച്: സീറോ മലബാർ ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദുക്റാന തിരുന്നാൾ സൂറിച്ചിൽ ആഘോഷിക്കുന്നു. ജൂലൈ രണ്ടിനു വിന്‍റർത്തൂറിലെ സെന്‍റ് ലൗറത്തിയൂസ് ദേവാലയത്തിൽ വച്ചാണു ശുശ്രൂഷകൾ നടക്കുന്നത്.

ഈ വർഷത്തെ ദുക്റാന ശുശ്രൂഷകൾക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനാകും. വൈകുന്നേരം 4.30 നു ആഘോഷമായ ദിവ്യബലിയോടെയാരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം ആറിനു പ്രദക്ഷിണവും 8.30 ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

മാർത്തോമാശ്ലീഹായുടെ ഓർമപ്പെരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജെയിംസ് ചിരപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ