യുകെകെസിഎ കണ്‍വൻഷനിൽ അവതാരകൻ ആകുവാൻ സുവർണാവസരം
Friday, May 26, 2017 7:47 AM IST
ചെൽട്ടൻഹാം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ 16-ാമത് കണ്‍വൻഷനിൽ കലാപരിപാടികളുടെ അവതാരകർ ആകുവാൻ സുവർണാവസരം.

രാജകീയ പ്രൗഢീയാർന്ന ചെൽട്ടണ്‍ഹാമിലെ റേയ്സ് കോഴ്സ് സെന്‍റിറിലെ അതിബ്രഹൃത്തായ വേദിയിൽ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹൃസ്വമായ വിവരണവും സദസിനെ ആസ്വാദമാക്കുന്ന വിധത്തിലുള്ള സംസാരശൈലിയും ഉള്ളവർക്ക് കണ്‍വൻഷനിൽ അവതാരകർ ആകുവാൻ സുവർണാവസരമാണ്.

യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി മുഖാന്തിരം പേരുകൾ യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ ജൂണ്‍ 10നു മുന്പായി അറിയിക്കേണ്ടതാണ്. ജൂലൈ എട്ടിന് ചെൽട്ടൻഹാമിലെ ജോക്കി ക്ലബിൽ നടത്തപ്പെടുന്ന 16-ാമത് യുകെകെസിഎ കണ്‍വൻഷന് പ്രസിഡന്‍റ് ബിജു മടക്കക്കുറി ചെയർമാനായിട്ടുള്ള കമ്മിറ്റിയിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തുൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്, അഡ്വൈസേഴ്സ് ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 07975 555184 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: പുത്തൻകുളം ജോസ്‌