സിബിഎസ്ഇ ഫലം വൈകുന്നതിൽ ആശങ്ക
Thursday, May 25, 2017 1:27 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ഫ​ലം വൈ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക. മോ​ഡ​റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ സി​ബി​എ​സ്ഇ തീ​രു​മാ​ന​ത്തി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​തോ​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ല​പ്ര​ഖ്യാ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​ണ്. ആ​ദ്യം മേ​യ് അ​വ​സാ​നം പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന ഫ​ലം വീ​ണ്ടും മാ​റ്റി. ഇ​തി​നി​ടെ​യാ​ണ് ബു​ദ്ധി​മു​ട്ടു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന മോ​ഡ​റേ​ഷ​ൻ രീ​തി തു​ട​രാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. മോ​ഡ​റേ​ഷ​ൻ രീ​തി​യെ പി​ന്തു​ണ​ച്ചാ​ണ് ഇ​ന്ന​ലെ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റും സം​സാ​രി​ച്ച​ത്. മോ​ഡ​റേ​ഷ​ൻ രീ​തി തു​ട​രു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം മോ​ഡ​റേ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്നു എ​ന്നും വ്യ​ക്ത​മാ​ക്കി.

ഗ്രേ​സ് മാ​ർ​ക്ക് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ഈ ​വ​ർ​ഷം ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​വും അ​ഭി​ഭാ​ഷ​ക​നും ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഗീ​ത മീ​ത്ത​ൽ, ജ​സ്റ്റീ​സ് പ്ര​ഭി​താ എം. ​സിം​ഗ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റെ വി​ധി.

വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്പോ​ൾ ഗ്രേ​സ് മാ​ർ​ക്ക് ന​യം നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. അ​തി​നാ​ൽ ഇ​തു തു​ട​ര​ണ​മെ​ന്ന് കോ​ട​തി അറിയിച്ചു.