ആറാമത് മലങ്കര കാത്തലിക് കണ്‍വൻഷൻ അവതരണ ഗാനം പ്രകാശനം ചെയ്തു
Wednesday, May 24, 2017 8:04 AM IST
ലണ്ടൻ : ആറാമത് മലങ്കര കാത്തലിക് കണ്‍വൻഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കണ്‍വൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ അതിന്‍റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റർ റവ.ഫാ.തോമസ് മടുക്കംമൂട്ടിലിന്‍റെ നേതൃത്വത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം രചിച്ചിരിക്കുന്നത് ലണ്ടനിലെ സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ പ്രകാശ് അഞ്ചലാണ്. പ്രശസ്ത ഗായകൻ ബിജു നാരായണൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പീറ്റർ ചേരാനല്ലൂരാണ്. മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ കൂടി വരവിന് അവരണ ഗാനം ഉണർവ്വും ഉേ·ഷവും പകർന്ന് നല്കും.

മലങ്കര കത്തോലിക്കാ സഭയുടെ ആറാമത് കണ്‍വൻഷൻ ജൂണ്‍ 17,18 തീയ്യതികളിൽ ലിവർപൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാ തലവൻ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായിരിക്കും.

സീറോ മലങ്കര സഭയുടെ മാഞ്ചസ്റ്റർ റീജിയന്‍റെ ചുമതലയുള്ള റവ.ഫാ. രഞ്ജിത്ത് മടത്തിറന്പിലിന്‍റെ മേൽനോട്ടത്തിലാണ് ലിവർപൂളിലെ ഒരുക്കങ്ങൾ നടന്ന് വരുന്നത്.കുടുംബ സെമിനാറുകൾ, പൊന്തിഫിക്കൽ വി.കുർബാന, കലാവിരുന്ന് എന്നിവ കണ്‍വെൻഷന്‍റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കണ്‍വൻഷൻ നടക്കുന്ന വേദിയുടെ വിലാസം:
BROADGREEN INTERNATIONAL SCHOOL,
HELIERS ROAD,
LIVER POOL,
L13 4DH.

അവതരണ ഗാനം കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=L1cy1xhpQEw&feature=youtu.be

റിപ്പോർട്ട്: അലക്സ് വർഗീസ്