ഫ്രാൻസിൽ തൊഴിൽ പരിഷ്കരണ ചർച്ചകൾക്കു തുടക്കമായി
Wednesday, May 24, 2017 8:01 AM IST
പാരീസ്: തൊഴിൽ മേഖലയിൽ സമഗ്ര പരിഷ്കരണം വരുത്തുന്നതു സംബന്ധിച്ച ചർച്ചകൾക്ക് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

ഫ്രാൻസ്വ ഒളാന്ദ് മന്ത്രിസഭയിൽ അംഗമായിരിക്കുന്പോൾ മാക്രോണ്‍ നടപ്പാക്കിയ പരിഷ്കാരങ്ങൾ യൂണിയനുകളുടെ ശക്തമായ എതിർപ്പിനു കാരണമായിരുന്നു. തൊഴിലവസരങ്ങളും വളർച്ചയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇനിയുള്ള പരിഷ്കരണങ്ങളെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

സെപ്റ്റംബറിനുള്ളിൽ ഇവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ചർച്ചകളിലൂടെ സമവായത്തിനു ശ്രമിക്കും. സാധിക്കുന്നില്ലെങ്കിൽ, പാർലമെന്‍റിന്‍റെ അംഗീകാരം ഇല്ലെങ്കിൽപ്പോലും പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് പരിഷ്കരണം നടപ്പാക്കുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ