ജയിംസ് ബോണ്ട് നായകൻ സർ റോജർ മോറെ അന്തരിച്ചു
Tuesday, May 23, 2017 7:49 AM IST
ബർലിൻ: ജയിംസ് ബോണ്ട് 007 സിനിമകളിലെ എക്കാലത്തേയും നായകനായ സർ റോജർ മോറെ അന്തരിച്ചു. 89 വയസായിരുന്നു. കാർസർ ബാധിതനായി രോഗാവസ്ഥയിലായ മോറെ സ്വിറ്റ്സർലൻഡിലായിരുന്നു താമസം.

1970കളിലെ അനശ്വര ജയിംസ് ബോണ്ട് ചിത്രങ്ങളിലെ ഡിക്റ്ററ്റീവ് നായകനായ മോറെ 2016 ലാണ് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. 1973 ൽ ന്ധലൈവ് ആന്‍റ് ലെറ്റ് ഡൈന്ധ എന്ന ബോണ്ട് ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത മോറെ 12 വർഷത്തോളം നായകനായി ഏഴു ബോണ്ട് ചിത്രങ്ങളിൽ നായകനായിട്ടുണ്ട്.

ദ മാൻ വിത്ത് ദ ഗോൾഡൻ ഗണ്‍(1974), ദ സ്പൈ ഹു ലവ്ഡ് മീ(1977), മൂണ്‍റാക്കർ(1979), ഫോർ യുവർ ഐസ് ഒണ്‍ലി(1981), ഒക്ടോപ്പസി(1983), 58-ാം വയസിൽ അഭിനയിച്ച എ വ്യൂ ടു എ കിൽ(1985) എന്നിവയാണ് മോറെയുടെ മറ്റു ബോണ്ട് ചിത്രങ്ങൾ. ബോണ്ട് ചിത്രങ്ങളിലെ നാലാമത്തെ നായകനാണ് സർ മോറെ. എലിസബത്ത് രാജ്ഞിയുടെ പുരസ്കാരം 2003 ൽ നേടിയിട്ടുണ്ട്. 1927 ൽ ലണ്ടനിലാണ് മോറെയുടെ ജനനം. ലൂയിസ മാറ്റിയോലിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ