ബ്രിസ്റ്റോൾ: കാർഡിഫ് റീജിയൻ ഒരുക്കുന്ന ഏകദിന ഒരുക്കധ്യാനം മാർ ജോസഫ് സ്രാന്പിക്കലിന്‍റെയും ഫാ. സോജി ഓലിക്കന്‍റെയും നേതൃത്വത്തിൽ ബ്രിസ്റ്റോളിൽ ജൂണ്‍ ആറിന്.പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രിയുടെ ഡയറക്ടറുമായ സേവ്യാർ ഖാൻ വട്ടായിലച്ചൻ ഒക്ടോബർ 28നു നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കണ്‍വൻഷന് ഒരുക്കമായുള്ള ഏകദിന ധ്യാനം ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും സെഹിയോന് യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കലും സെഹിയോന് ടീം മെന്പറായ റെജി കൊട്ടാരത്തിന്‍റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ ഫിഷ്ഫോണ്ടസ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടും.
ജൂണ്‍ 6ന് ചൊവ്വാഴ്ച രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കുന്ന ഈ ധ്യാനത്തിൽ ജപമാല, വചനപ്രഘോണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യാരാധന എന്നിവയുണ്ടായിരിക്കുന്നതാണ്.
പ്രാർത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധമായ ശക്തിയിലാണ് നമ്മുടെ എല്ലാ വിജയത്തിന്‍റെയും അടിസ്ഥാനമെന്ന സത്യം ഉൾക്കൊണ്ട് ഈ ധ്യാനത്തിനു സംബന്ധിച്ച് ഒക്ടോബർ 28നു നടക്കുന്ന റീജിയണൽ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ഡയറക്ടറായ റവ. ഫാ. പോൾ വെട്ടിക്കാടി(സിഎസ്ടി)ന്‍റെയും ഈ റീജിയണിലെ വൈദികരായ ഫാ. ജോയി വയലിൽ, ഫാ. സിറിൾ ഇടമണ, ഫാ. സണ്ണി പോൾ, ഫാ. ജോസ് മാളിയേക്കൽ, ഫാ. സജി അപ്പൊഴിപ്പറന്പിൽ, ഫാ.പീയുസ്, ഫാ. ജിമ്മി സെബാസ്റ്റ്യൻ, ഫാ. ചാക്കോ എന്നിവർ ചേർന്ന് എല്ലാവരെയും ക്ഷണിക്കുകയുടം ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുന്നതിനായി സിറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ട്രിസ്റ്റി- ഫിലിപ്പ് കണ്ടോത്ത്(077703063836), ജോയിന്‍റ് ട്രസ്റ്റി റോയി സെബാസ്റ്റ്യൻ(07862701046), ജോസി മാത്യ(0791633480-കാർഡിഫ്), ഷിജോ തോമസ്(07578594094), ജോണ്‍സണ്‍ പഴംപള്ളി(07886755879), സെക്രട്ടിറ( ലീജോ പടയാട്ടിൽ(07988140291)
റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്