മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു പെയ്തിറങ്ങിയ നാടകത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ!
Monday, May 22, 2017 8:17 AM IST
മെൽബണ്‍: മെൽബണ്‍ സൗത്തിലെ ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ മേയ് 13നു വൈകിട്ട് മെൽബണ്‍ സിനിമ കന്പനിയുടെ ബാനറിൽ ശിങ്കാരിമേളത്തിന്‍റെ അകന്പടിയോടെ അനു ജോസ് സംവിധാനം ചെയ്തു അരങ്ങേറിയ നാടകം മുഴുനീളെ കൈയടി നേടി.

ഒരു വ്യത്യസ്ഥത എന്നതോട് കൂടി കലാകാര·ാരുടെ അസാമാന്യ കഴിവുകൾ അരങ്ങത്തെത്തിക്കുക എന്ന ദൗത്യവും ഈ നാടകം കൊണ്ട് ലക്ഷ്യമിട്ടിരുന്നൂവെന്ന് മെൽബണ്‍ സിനിമ കന്പനിയുടെ അമരക്കാരൻ ജിമ്മി വർഗീസ് പറയുന്നു.

കാണികളെ ഒരു ഘട്ടത്തിൽ പോലും ബോറടിപ്പിക്കുന്നില്ലെന്നതാണ് ഈ നാടകത്തിന്‍റെ പ്രത്യേകത.ഈ നാടകത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ നിറഞ്ഞ മനസ്സോടും തുടക്കം മുതൽ നാടകം അവസാനിക്കുന്നതുവരെ മുഴുനീളെ കൈയടികളോടും കൂടിയാണ് തീയേറ്റർ വിട്ടത്. അഞ്ഞൂറിലധികം സീറ്റുകൾ പതിനഞ്ചു ദിവസത്തിനു മുൻപുതന്നെ ഹൗസ്ഫുളായിരുന്നു.

കഥാപാത്രങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അരങ്ങിൽ അവതരിപ്പിക്കാൻ മുഴുവൻ അഭിനേതാക്കൾക്കും കഴിഞ്ഞു.കഥാപാത്രങ്ങൾ അഭിനയിക്കുകയായിരുന്നില്ല, മറിച്ചു വേഷങ്ങൾ അവതരിപ്പിച്ചവർ യഥാർത്ഥത്തിൽ അരങ്ങിൽ ജീവിക്കുകയായിരുന്നു. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം മലയാളികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു.

ബഷീറായി സുനു സൈമണ്‍ ,കേശവൻ നായരായി അജിത് കുമാർ, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നൽകിയ ബെനില അംബിക, ജയിൽ വാർഡൻമാരായി വിമൽ പോൾ ജോബിൻ മാണി,ജയിൽ പുള്ളികളായി ക്ലീറ്റസ് ആൻറണി, സജിമോൻ വയലുങ്കൽ, ഷിജു ജബാർ, പ്രദീഷ് മാർട്ടിൻ ,എന്നിവർ അരങ്ങു തകർത്തു.

നാടകത്തിന് രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും, സംവിധാനം അനു ജോസും,പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും,നാടകത്തിൻറെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രശസ്ത തീയേറ്റർ, ഡോക്യുമെൻററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി, സൗണ്ട് കണ്‍ട്രോൾ & ലൈറ്റിംഗ്: സാം കുട്ടി പട്ടംങ്കരി, നൈസ്സണ്‍ ജോണ്‍, സൈമണ്‍ സ്കോളർ ,കല സംവിധാനം : മധു പുത്തൻപുരയിൽ,പരസ്യ കല:സാം കോട്ടപ്പുറം എന്നിവർ നിർവഹിച്ചു.

പ്രാദേശിക കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്‍റെ അനന്തസാധ്യതകൾ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യൻ സിനിമ, നാടക,വിവിധ കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികൾ വരും കാലങ്ങളിൽ ഒരുക്കുക എന്നതാണ് മെൽബണ്‍ സിനിമ കന്പനിയുടെ വരുംകാല പ്രവർത്തനങ്ങൾ.


റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ