ജസോള ഫാത്തിമ മാതാ ഫൊറോന പള്ളി ഇനി തീർത്ഥാടന കേന്ദ്രം
Monday, May 22, 2017 8:15 AM IST
ന്യൂഡൽഹി: പരിശുദ്ധ കന്യാമറിയം ഫാത്തിമയിൽ പ്രത്യക്ഷപെട്ടത്തിന്‍റെ നൂറാം വാര്ഷികത്തിനോട് അനുബന്ധിച്ച ജസോല ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തെ ഫരീദാബാദ് രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു . നൂറാം വാർഷികത്തിനോടനുബന്ധിച്ചൊരുക്കിയ ഫാത്തിമ ഗാലറിയും പിതാവ് വിശ്വാസികൾകായി സമർപിച്ചു ഫരീദാബാദ് രൂപതയിലും ഡൽഹി പ്രദേശത്തും ഫാത്തിമ മാതാവിന്‍റെ നാമദേയത്തിൽ ഉള്ള ഏക ദേവാലയമാണ് ജസോല ഫൊറോന. മാസത്തിലെ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും പ്രിത്യേക തീർത്ഥാടന ദിനമായി ജസോള ഇടവക ആചരിക്കുന്നതാണ്. ആ ദിവസങ്ങളിൽ ദേവാലയം സന്ദർശിച്ചു അനുഗ്രഹം പ്രാപിക്കാൻ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കയുന്നതാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്