കൊളോണ്‍ കേരള സമാജത്തിന് പുതിയ നേതൃത്വം
Saturday, May 20, 2017 8:31 AM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ വാർഷിക സമ്മേളനവും 2017-19 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊളോണിൽ നടന്നു.

പ്രസിഡന്‍റ് ജോസ് പുതുശേരി അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാർഷിക റിപ്പോർട്ടും ട്രഷറർ ഷീബ കല്ലറയ്ക്കൽ വാർഷിക കണക്കും ജേക്കബ് കാഞ്ഞൂപറന്പിൽ, ബേബിച്ചൻ കലേത്തുംമുറിയിൽ എന്നിവർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുചർച്ചയ്ക്കു ശേഷം റിപ്പോർട്ടും കണക്കും പാസാക്കി. ജനറൽ സെക്രട്ടറി ഡേവീസ് പ്രസംഗിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് മാത്യു പാറ്റാനി, മാത്തുക്കുട്ടി പാലയ്ക്കലോടിൽ എന്നിവർ മുഖ്യവരണാധികാരിയായി പ്രവർത്തിച്ചു. പുതിയ ഭാരവാഹികളായി ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ (ട്രഷറർ) എന്നിവരേയും ഭരണസമിതി അംഗങ്ങളായി സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്‍റ് സെക്രട്ടറി) എന്നിവരെയും ജോസ് അരീക്കാടൻ, ജോസി ചെറിയാൻ എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുത്തു.