ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ
Wednesday, May 17, 2017 6:35 AM IST
നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ദ​ർ​പൂ​രി​ൽ മ​ല​യാ​ളി ന​ഴ്സി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​മി​യ എ​ന്ന ന​ഴ്സി​നെ​യാ​ണ് സ​ദ​ർ​പു​ർ കോ​ള​നി​യി​ലെ താ​മ​സ​സ്ഥ​ല​ത്തു മ​രു​ന്നു കു​ത്തി​വ​ച്ചു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് സെ​ക്ട​ർ 39 പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് രാ​കേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. റി​മി​യ ചൊ​വ്വാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന.

മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.