കെഎന്‍ഇ ട്രസ്റ്റിന്‍റെ സിബിഎസ്ഇ സ്‌കൂള്‍ ആരംഭിച്ചു
Tuesday, May 16, 2017 5:44 AM IST
ബംഗളൂരു: കെഎന്‍ഇ ട്രസ്റ്റിനു കീഴില്‍ ആരംഭിച്ച പുതിയ സിബിഎസ്ഇ സ്‌കൂള്‍ വിദ്യാരണ്യപുര, ദൊഡബൊമ്മസാന്ദ്രയില്‍ കര്‍ണാടക കൃഷി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്തു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സിഎച്ച് പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റര്‍മാരായ ലക്ഷ്മമ്മ പിള്ളപ്പ, ലക്ഷ്മി ഹരി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ എം. രാജഗോപാല്‍, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, ട്രസ്റ്റിമാരായ പി. ദിവാകരന്‍, ബി. രാജശേഖരന്‍, കെ. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

സിബിഎസ്ഇ സിലബസില്‍ തുടങ്ങിയ പുതിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നഴ്സറി മുതല്‍ മൂന്നാം ക്ലാസ് വരെയാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. കെഎന്‍ഇ ട്രസ്റ്റിനു നിലവില്‍ അഞ്ചു കാമ്പസുകളിലായി 11 വിദ്യാഭ്യസ സ്ഥാപനങ്ങളുണ്ട്. നഴ്സറി മുതല്‍ ബിരുദകോഴ്‌സ് വരെയാണ് വിവിധ സ്ഥാപനങ്ങളില്‍ ഉള്ളത്. അന്താരാഷ്ട്ര നിലവാരത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ മിതമായ ഫീസായിരിക്കും ഈടാക്കുന്നതെന്ന് സെക്രട്ടറി ജെയ്‌ജോ ജോസഫ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9535800165.