ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
Thursday, May 11, 2017 8:26 AM IST
സാഹിബാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), ബേബി ജോർജ് (വൈസ് പ്രസിഡന്‍റ്), എബി വർഗീസ് (സെക്രട്ടറി), ജോസഫ് ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), ഗണേശൻ (ട്രഷറർ), പി.സി. ജോയി (ഓഡിറ്റർ), ജോർജ് വർക്കി, കൃഷ്ണൻകുട്ടി (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: എബി വർഗീസ്