മെൽബണ്‍ ഷെപ്പേർട്ടൻ മലയാളി അസോസിയേഷൻ വാർഷികം ആഘോഷിച്ചു
Monday, May 8, 2017 2:19 PM IST
മെൽബണ്‍: മെൽബണിലെ ഷെപ്പേർട്ടണിൽ മലയാളികളുടെ കൂട്ടായ്മയായ ഷെപ്പേർട്ടൻ മലയാളി അസോസിയേഷൻ (ക്ഷേമ) ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഏപ്രിൽ 22ന് Ntore Dame College Auditorium Hall ൽ ആഘോഷ പരിപാടികളിൽ ഷെപ്പെർട്ടനിലെ കുരുന്ന് യുവ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു.

അസോസിയേഷൻ നിരവധി വ്യത്യസ്ത പരിപാടികളാണ് ഈ വർഷത്തെ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന സിനിമാ പ്രദർശനവും ചെണ്ടമേളം, ഡാൻസ് എന്നിവ പരിശീലിക്കുന്ന ഷെപ്പേർട്ടണ്‍ മലയാളികൾക്ക് ക്ഷേമ നൽകുന്ന സപ്പോർട്ടും വളരെ വലുതാണ്. ഷെപ്പേർട്ടൻ കൗണ്‍സിലിന്‍റെയും വിവിധ മലയാളി സ്ഥാപനങ്ങളുടെയും സംഭാവന ഈ നിശക്ക് ഒരു വലിയ മുതൽകൂട്ടായിരുന്നു. പ്രസിഡന്‍റ് സ്മിജോ റ്റി. പോൾ, സെക്രട്ടറി ജിജോയ് വില്ലാട്ട്, ട്രഷറർ റിജോ കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ആണ് സംഘടനയെ നയിക്കുന്നത്.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ