ലാ​ൽ​ബാ​ഗി​ൽ മ​ധു​ര​വി​രു​ന്നൊ​രു​ക്കി ച​ക്ക-​മാ​ന്പ​ഴ​മേ​ള
Saturday, May 6, 2017 2:08 PM IST
ബം​ഗ​ളൂ​രു: ലാ​ൽ​ബാ​ഗി​ലെ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ആ​രം​ഭി​ച്ച ച​ക്ക-​മാ​ന്പ​ഴ​മേ​ള​യ്ക്ക് തി​ര​ക്കേ​റു​ന്നു. 105 സ്റ്റാ​ളു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മാ​ന്പ​ഴ​ങ്ങ​ളും 12 ത​രം ച​ക്ക​ക​ളു​മാ​ണ് മേ​ള​യി​ലു​ള്ള​ത്. ഫ​ല​ങ്ങ​ൾ രു​ചി​ച്ചു​നോ​ക്കാ​നും വാ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് മേ​ള. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പി​ന്‍റെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന മാ​ന്പ​ഴ വി​ക​സ​ന വി​പ​ണ​ന കോ​ർ​പ​റേ​ഷ​നും(​കെഎ​സ്എം​ഡി​എം​സി​എ​ൽ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മേ​ള 20 ദി​വ​സം നീ​ളും.

ക​ഴി​ഞ്ഞ ത​വ​ണ 6.30 കോ​ടി രൂ​പ​യു​ടെ മാ​ന്പ​ഴ​മാ​ണ് വി​റ്റ​ഴി​ച്ച​ത്. ഇ​ത്ത​വ​ണ വി​ൽ​പ്പ​ന കൂ​ടു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെഎ​സ്എം​ഡി​എം​സി​എ​ൽ ചെ​യ​ർ​മാ​ൻ എ​ൽ. ഗോ​പാ​ല​കൃ​ഷ്ണ അ​റി​യി​ച്ചു.

കോ​ലാ​ർ, ചി​ക്ക​ബ​ല്ലാ​പു​ർ, രാ​മ​ന​ഗ​ര, തു​മ​കു​രു, ചി​ത്ര​ദു​ർ​ഗ, മാ​ണ്ഡ്യ, ബം​ഗ​ളൂ​രു റൂ​റ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രു​ടെ മാ​ന്പ​ഴ​ങ്ങ​ളാ​ണ് മേ​ള​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ർ​ഷ​ക​രി​ൽ നി​ന്നു നേ​രി​ട്ട് ഫ​ല​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണ് മേ​ള ഒ​രു​ക്കു​ന്ന​തെ​ന്ന് ലാ​ൽ​ബാ​ഗ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ കെ.​എം. പ​രാ​ശി​വ​മൂ​ർ​ത്തി പ​റ​ഞ്ഞു.

മേ​ള​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി ലാ​ൽ​ബാ​ഗി​നെ​ക്കൂ​ടാ​തെ നാ​ല് ബി​ബി​എം​പി മൈ​താ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ഇ​ൻ​ഫോ​സി​സ് കാ​ന്പ​സി​ലെ ആ​റു സ്റ്റാ​ളു​ക​ൾ, നാ​ലു ബി​എം​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ൾ (ശാ​ന്തി​ന​ഗ​ർ, മ​ജ​സ്റ്റി​ക്, ജ​യ​ന​ഗ​ർ, കെ​ങ്കേ​രി) എ​ന്നി​വി​ട​ങ്ങ​ളി​ലും സ്റ്റാ​ളു​ക​ളു​ണ്ടാ​കും.