മൈസൂരു- ബംഗളൂരു റൂട്ടിൽ പുതിയ ട്രെയിനുകൾ ഉണ്ടാവില്ല
Friday, May 5, 2017 6:30 AM IST
ബംഗളൂരു: പാതയിരട്ടിപ്പിക്കൽ നടന്ന മൈസൂരു- ബംഗളൂരു പാതയിൽ പുതിയ ട്രെയിനുകൾ ഉണ്ട ാവില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അതുൽ ഗുപ്ത അറിയിച്ചു. മൈസൂരു റെയിൽവേ സ്റ്റേഷനിൽ നിലവിൽ ആറു പ്ലാറ്റ്ഫോമുകളാണുള്ളത്. അതിനാൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ ട്രാഫിക് നിയന്ത്രിക്കാനാവില്ലെന്നു ചൂണ്ട ിക്കാട്ടിയാണ് ഈ തിരുമാനം. പുതിയ പ്ലാറ്റ്ഫോം നിർമിക്കാനുള്ള സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് മൈസൂരു ഡിവിഷണൽ ഉപഭോക്തൃസമിതി യോഗത്തിൽ എംഎൽഎ വാസു ആവശ്യപ്പെട്ടിരുന്നു.