രാജ്കുമാറിന്‍റെ ജീവിതം ഇനി വിദ്യാർഥികൾക്കു പഠിക്കാം
Wednesday, May 3, 2017 7:59 AM IST
ബംഗളൂരു: കന്നഡ സൂപ്പർതാരമായിരുന്ന രാജ്കുമാറിന്‍റെ ജീവിതം സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനം. അദ്ദേഹത്തിന്‍റെ 88-ാം ജ·ദിനത്തോടനുബന്ധിച്ചാണ് പുതിയ നടപടി. രാജ്കുമാറിന്‍റെ മക്കളായ ശിവരാജ് കുമാർ, പുനീത് രാജ്കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ചാംക്ലാസിലെയും ആറാംക്ലാസിലെയും സാമൂഹ്യപാഠ പുസ്തകങ്ങളിലാണ് നാലു പേജിൽ രാജ്കുമാറിന്‍റെ ലഘുജീവചരിത്രവും ഉൾപ്പെടുത്തുന്നത്. അടുത്ത അധ്യയന വർഷം മുതൽ പുതുക്കിയ പാഠപുസ്തകങ്ങൾ എത്തും. നിലവിൽ മഹാരാഷ്ട്രയിലെ എട്ടാം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽ രാജ്കുമാറിന്‍റെ ലഘുജീവചരിത്രം പഠിക്കാനുണ്ട്.