പുലരിയുടെ സ്റ്റേജ് ഷോ ആറിന്
Tuesday, May 2, 2017 5:58 AM IST
മെൽബണ്‍: പുലരി വിക്ടോറിയായുടെ ഈ വർഷത്തെ സ്റ്റേജ് ഷോ മേയ് ആറിന് (ശനി) വൈകുന്നേരം ആറിന് നടക്കും. ഹാമ്റ്റണ്‍ പാർക്കിലെ റിവർഗം പെർ ഫോമിംഗ് ആർട്സ് സെന്‍ററിൽ നടക്കുന്ന പരിപാടി കൗണ്‍സിലർ അമാൻഡാ സ്റ്റാഫ്ൾഡണ്‍ ഉദ്ഘാടനം ചെയ്യും. താരാരാജ് കുമാർ, ഡോ. വി.കെ. വിനേദ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

വിവിധ കലാപരിപാടികളേടെ അരങ്ങേറുന്ന സ്റ്റേജ് ഷോയിൽ ഗ്രൂപ്പുകളുടെ ക്ലാസിക്കൽ ഡാൻസുകൾ, ബോളിവുഡ്, ഫ്യൂഷൻ ഡാൻസ്, കുച്ചിപ്പുടി, ഗുജറാത്തി ഫോക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, പിന്നൽ തിരുവാതിര പാട്ടുകൾ തുടങ്ങിയവ ഈ വർഷത്തെ വാർഷികത്തിന്‍റെ പ്രത്യേകതകളാണ്.

വി. കെയർഡെന്‍റൽ ആണ് സ്റ്റേജ് ഷോയുടെ ഇവന്‍റ് സ്പോണ്‍സറും ജെൻ ഫാക് പ്ലാസ്റ്റിക് മേജർ സ്പോണ്‍സറുമാണ്.