ഇനി ദുരന്തം വേണ്ട : കുഴൽക്കിണറുകളുടെ സർവേ നടത്താൻ മൈസൂരു
Tuesday, May 2, 2017 5:50 AM IST
ബംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകളിൽ കുട്ടികൾ വീണ് അപകടമുണ്ട ാകുന്നത് പതിവായ സാഹചര്യത്തിൽ കർശന നടപടികളുമായി മൈസൂരു ജില്ലാ അധികൃതർ. ജില്ലയിലെ മൂടിയില്ലാത്തതും ഉപയോഗശൂന്യവുമായ കുഴൽക്കിണറുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പഞ്ചായത്ത് വികസന ഓഫീസർമാർക്ക് നിർദേശം നല്കിയിട്ടുണ്ട ്. മൂടാത്ത നിലയിൽ കിണറുകൾ കണ്ട ാൽ ഉടൻ മൂടാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നല്കി.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് ഭൂരിഭാഗം മൂടാത്ത കുഴൽക്കിണറുകളുമെന്ന് അധികൃതർ പറയുന്നു. സർക്കാർ സ്ഥലങ്ങളിലെ ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ ഉണ്ട ്. എന്നാൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയെ സംബന്ധിച്ച് ഒരു കണക്കുകളും ലഭ്യമല്ല. കുഴൽക്കിണറുകൾ കുഴിക്കുന്നതിനു മുന്പ് കാരണം സഹിതം അറിയിച്ച് അപേക്ഷ നല്കണമെന്നാണ് നിയമമെങ്കിലും ഇത് പലരും പാലിക്കാറില്ല. ഇതിനാലാണ് സ്വകാര്യ കുഴൽക്കിണറുകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇല്ലാത്തതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അടുത്തിടെ ബലാഗവിയിൽ ഉപയോഗശൂന്യമായ കുഴൽക്കിണറിൽ വീണ് പെണ്‍കുട്ടി മരിച്ചത് വലിയ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് കുഴൽക്കിണറുകളുടെ സർവേ നടത്താൻ അധികൃതർ ഒരുങ്ങുന്നത്.

പുതിയ കുഴൽക്കിണറിന് നിബന്ധനകൾ

ബംഗളൂരു: കുഴൽക്കിണർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ കുഴൽക്കിണർ കുഴിക്കുന്നതിന് നിബന്ധനകളുമായി സംസ്ഥാന സർക്കാർ. ഉപയോഗശൂന്യമായ പഴയ കുഴൽക്കിണർ മൂടിയതിന്‍റെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നവർക്കു മാത്രം പുതിയവ കുഴിക്കുന്നതിന് അനുമതി നല്കിയാൽ മതിയെന്ന് പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം നല്കി. കുഴൽക്കിണറുകൾ മൂടാത്തവർക്കെതിരേ നിയമനടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.