മയക്കുമരുന്നുമായി രണ്ടു വിദേശികൾ പിടിയിൽ
Tuesday, May 2, 2017 5:48 AM IST
ബംഗളൂരു: മയക്കുമരുന്നുമായി രണ്ടു വിദേശികളെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശികളായ ചക്വനോണ്‍സോ (41), ഫ്രാങ്ക് ഒനിയാദിക (34) എന്നിവരാണ് യെലഹങ്ക മാരുതി നഗറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.2 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇരുവരുടെയും വീസ കാലാവധി നേരത്തെ കഴിഞ്ഞതാണെന്നും വ്യാജരേഖകൾ കൊണ്ട് വാങ്ങിയ സിം കാർഡ് ഉപയോഗിച്ചാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ സമാനമായ കേസിൽ ഇവരെ കെ.ആർ പുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നതാണെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇരുവരെയും ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.