കുടുംബസംഗമവും ഗുരുപൂജയും
Tuesday, May 2, 2017 5:48 AM IST
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ പ്രതിമാസം നടന്നുവരുന്ന ഗുരുപൂജയും ശ്രീനാരായണീയ കുടുംബസംഗമവും 23ന് വൈകുന്നേരം നാഗസാന്ദ്ര വിനായകനഗറിലുള്ള വിക്രം ഗാർഡനിൽ നടന്നു. ഗുരുകൃതികളുടെ പഠനം, ഭജന, ഗുരു അഷ്ടോത്തരനാമ പുഷ്പാഞ്ജലി തുടങ്ങിയ കാര്യക്രമങ്ങളോടെ നടന്ന ഗുരുപൂജയ്ക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നല്കി.