ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രായം കൂടിയ മുത്തച്ഛൻ അ​ന്ത​രി​ച്ചു
Tuesday, May 2, 2017 5:37 AM IST
ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​ൻ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. മ​ധ്യ ജാ​വ​യി​ലെ സ്രാ​ഗ​നി​ലു​ള്ള എം​ബാ ഗോ​തോ എ​ന്ന 145 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​ത്ത് മ​ക്ക​ളേ​യും നാ​ല് ഭാ​ര്യ​മാ​രേ​യും ആ​യു​സി​ൽ മു​ന്നേ​റി​യാ​ണ് ഗോ​തോ ജീ​വി​ച്ച​ത്. അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ പേ​ര​ക്കു​ട്ടി​ക​ളോ​ടു കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇന്തോനേഷ്യൻ ഔദ്യോഗിക രേ​ഖ പ്ര​കാ​രം 1870 ഡി​സം​ബ​ർ 31 ആ​ണ് ഗോ​തോ​യു​ടെ ജന്മദി​നം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. എന്നാല്‍ മരണം അനുഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോതോയുടെ പരാതി. അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. ദീര്‍ഘായുസ്സിന്‍െറ രഹസ്യം ക്ഷമയാണെന്നും എന്നായിരുന്നു ഗോതോയുടെ അഭിപ്രായം.

ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജീ​വി​ച്ച വ്യ​ക്തി 122 വ​യ​സു​ണ്ടാ​യി​രു​ന്ന ഫ്ര​ഞ്ച് വ​നി​ത ജീ​ൻ കാ​ൾ​മെ​ന്‍റ് ആ​ണ്. 1900ന് ശേഷം മാത്രം ജനന, മരണ കണക്കുകൾ എടുക്കാൻ ആരംഭിച്ച ഇന്തോനേഷ്യയിലെ രേഖകളിൽ തെറ്റുപറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ലോക റിക്കാർഡ് അധികൃതർ ഗോ​തോയുടെ പ്രായം അംഗീകരിച്ചിരുന്നില്ല.