ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ തിരഞ്ഞെടുപ്പും ഈസ്റ്റർ വിഷു ആഘോഷവും
Saturday, April 29, 2017 8:49 AM IST
വിയന്ന: ഫൈൻ ആർട്സ് ഇന്ത്യ വിവിധ പരിപാടികളോടെ ഈസ്റ്റർ വിഷു ആഘോഷം നടത്തി. സജി മതുപുറത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മോഹൻ പ്രറ്റ്നറും കുടുംബവും അംഗങ്ങൾക്കുവേണ്ടി വിഷുക്കണി ഒരുക്കി.

തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി സന്തോഷ് പനച്ചിക്കൽ (പ്രസിഡന്‍റ്), പ്രിൻസ് പത്തിപ്പറന്പിൽ (വൈസ് പ്രസിഡന്‍റ്), സജി മതുപ്പുറത്ത് (സെക്രട്ടറി), മോഹൻ പ്രറ്റ്നർ (ജോയിന്‍റ് സെക്രട്ടറി), ബിനു മാർക്കോസ് (ട്രഷറർ), ഷാജി ചേലപ്പുറത്ത് (ആർട്സ് ക്ലബ് സെക്രട്ടറി), റോയി തെക്കുംകോവിൽ (സ്പോർട്സ് ക്ലബ്), നിതിൻ ഐക്കരേട്ട് (പബ്ലിക് റിലേഷൻസ്) എന്നിവരെ തെരഞ്ഞെടുത്തു.

സംഘടനയുടെ ഏറ്റവും പ്രധാന ആഘോഷമായ ഉത്സവ് 2017 എന്ന സാംസ്കാരിക സംഗമം സെപ്റ്റംബർ 16ന് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു. ജോമോൻ ചേലപ്പുറത്ത് സംസാരിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി