ഇന്ദിര വേണ്ട , അക്ക മതി; കാന്‍റീൻ പേരിനെച്ചൊല്ലി പ്രതിഷേധം മൂക്കുന്നു
Saturday, April 29, 2017 7:36 AM IST
ബംഗളൂരു: സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നല്കാൻ തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ സർക്കാർ ആവിഷ്കരിച്ച ഇന്ദിര കാന്‍റീൻ പദ്ധതിയുടെ പേരിനെച്ചൊല്ലി പ്രതിഷേധം കനത്തു. കാന്‍റീന് ഇന്ദിര എന്ന പേര് നല്കരുതെന്നും കർണാടകയിലെ പ്രസിദ്ധ കവയിത്രിയായിരുന്ന അക്ക മഹാദേവിയുടെ പേരു നല്കണമെന്നുമാണ് ആവശ്യമുയരുന്നത്. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ ഓണ്‍ലൈനിൽ ശക്തമായ പ്രചാരമാണ് നടക്കുന്നത്. ഭഇന്ദിര ബേഡ, അക്ക ബേക്കു എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ കാന്പയിൻ നടത്തുന്നത്. സംസ്ഥാന സർക്കാരിന്‍റെ പദ്ധതിക്ക് സംസ്ഥാനത്തു നിന്നു തന്നെയുള്ള പ്രശസ്തവ്യക്തികളുടെ പേരു നലകണമെന്നാണ് സംഘടനകളുടെ ആവശ്യം. ബംഗളൂരുവിലെ സാധാരണക്കാർക്ക് ഭക്ഷണം നല്കുന്ന കാന്‍റീന് ഇന്ദിരയേക്കാൾ അക്ക മഹാദേവിയുടെ പേരാണ് ചേരുന്നതെന്നും ഇവർ പറയുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്‍റെ ഭാഗമായി പദ്ധതി പ്രഖ്യാപിച്ചത്. ആദ്യം നമ്മ കാന്‍റീൻ എന്നാണ് പേരു നല്കിയിരുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് പദ്ധതി ഇന്ദിരാഗാന്ധിയുടെ പേരിലാക്കുകയായിരുന്നു. ഇന്ദിര കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം നല്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. കോർപറേഷനിലെ 198 വാർഡുകളിലും നമ്മ കാന്‍റീനുകൾ തുറക്കും. പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ആദ്യം ബംഗളൂരുവിലായിരിക്കും കാന്‍റീൻ സ്ഥാപി്ക്കുക. പദ്ധതി വിജയമെന്നു കണ്ട ാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും.