സിഡ്നിയിൽ ശ്രീനാരായണ മിഷൻ വിഷു ആഘോഷിച്ചു
Thursday, April 27, 2017 5:37 AM IST
സിഡ്നി: ശ്രീനാരായണ മിഷൻ കുടുംബാംഗങ്ങൾ വിവിധ പരിപാടികളോടെ വിഷു ആഘോഷിച്ചു. ഹോണ്‍സ്ബീ ഹൈറ്റ്സ് കമ്യൂണിറ്റി സെന്‍ററിലായിരുന്നു ആഘോഷ പരിപാടികൾ.

പരിപാടിയിൽ പങ്കെടുത്തവർക്ക് കൂടുംബ കൂട്ടായ്മയിലെ മുതിർന്ന ദന്പതികളായ മോഹൻദാസും വിജയ മോഹൻദാസും ചേർന്ന് വിഷുകൈനീട്ടം നൽകി. പതിവ് പ്രാർഥനകൾക്കു ശേഷം ഇസ്കോണ്‍ സിഡ്നിയിലെ ഭജന സംഘാംഗങ്ങൾ വിഷു പുതുവത്സര ആശംസ നേർന്നുകൊണ്ട് ശ്രീകൃഷ്ണ ഭജൻ അവതരിപ്പിച്ചു. തുടർന്നു അജയ കുമാർ അവതരിപ്പിച്ച ഭക്തിഗാനസുധ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രസിഡന്‍റ് കെ.ജി സജീവ് നന്ദി പറഞ്ഞു.

ഓണം ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ എസ്എൻഎംഎസിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27ന് വൈകുന്നേരം നാലു മുതൽ റെഡ്ഗം ഫംക്ഷൻ സെന്‍റർ ഹാളിൽ നടക്കും.

വിവരങ്ങൾക്ക്: കെ.ജി സജീവ് (പ്രസിഡന്‍റ്) 0421 875 537, ബിജു വിശ്വംഭരൻ (സെക്രട്ടറി) 0450 599 569, അജയകുമാർ (വൈസ് പ്രസിഡന്‍റ്) 0420 225 002.