ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ യുവജനോത്സവം മേയ് ആറിന്
Thursday, April 27, 2017 4:53 AM IST
ഷിക്കാഗോ: മാർത്തോമ ശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികളുടെ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മേയ് ആറിന് (ശനി) രാവിലെ 8.30 മുതൽ മത്സരങ്ങൾ കത്തീഡ്രൽ ഹാളുകളിൽ ആരംഭിക്കും. ഏപ്രിൽ 15 മുതൽ www.academysmc.org/ എന്ന വെബ് സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. അവസാന തീയതി 30 ആണ്.

കലാതിലകം, കലാപ്രതിഭ, റൈസിംഗ് സ്റ്റാർ എന്നീ പുരസ്കാരങ്ങൾ കൂടാതെ സ്കൂൾ ഓഫ് ഡാൻസ്, സ്കൂൾ ഓഫ് മ്യൂസിക്, സ്കൂൾ ഓഫ് ആർട്സ് എന്നിവയെ പ്രതിനിധീകരിച്ച് ഡാൻസിംഗ് സ്റ്റാർ ഓഫ് ദി ഇയർ, മ്യൂസിക് സ്റ്റാർ ഓഫ് ദി ഇയർ, ആർട്ടിസ്റ്റിക് സ്റ്റാർ ഓഫ് ദി ഇയർ എന്നീ അവാർഡുകൾക്കൂടി സമ്മാനിക്കും. സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗങ്ങൾക്കും കൾച്ചറൽ അക്കാദമി വിദ്യാർഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങൾക്ക്: ലിൻസി വടക്കുംചേരി 224 234 6741, റാണി കാപ്പൻ 630 656 7339, ഷെന്നി പോൾ 856 220 6063, ലിസ റോയ് 773 727 5023, ആഷാ മാത്യു 219 669 5444.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്