ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ലേ​റി​യ പ്ര​തി​രോ​ധ വാക്സിൻ പ​രീ​ക്ഷി​ക്കു​ന്നു
Tuesday, April 25, 2017 7:10 AM IST
ജൊ​ഹാന്ന​സ്ബ​ർ​ഗ്: ലോ​ക​ത്ത് ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​ലേ​റി​യ പ്ര​തി​രോ​ധ വാക്സിൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ല​ഭ്യ​മാ​കും. ഘാ​ന, കെ​നി​യ, മ​ലാ​വി തു​ട​ങ്ങി​യ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​ണ് മ​രു​ന്ന് തു​ട​ക്ക​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ആ​ർ​ടി​എ​സ്എ​സ് എ​ന്ന പേ​രി​ലു​ള്ള വാ​ക്സി​നാ​ണ് മ​ലേ​റി​യ​ക്കെ​തി​രേ വി​ക​സി​പ്പി​ച്ച​ത്. കൊ​തു​കു പ​ര​ത്തു​ന്ന മ​ലേ​റി​യ​യ്ക്കു കാ​ര​ണ​മാ​യ പ്ലാ​സ്മോ​ഡി​യം ഫാ​ൾ​സി​പ​റ​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ൻ പ്ര​തി​രോ​ധ ശേ​ഷി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് വാ​ക്സി​ൻ ചെ​യ്യു​ന്ന​ത്.

4.29 ല​ക്ഷം പേ​രാ​ണ് ഓ​രോ വ​ർ​ഷ​വും മ​ലേ​റി​യ മൂ​ലം മ​രി​ക്കു​ന്ന​തെ​ന്നും ഇ​തു ത​ട​യാ​ൻ പു​തി​യ വാ​ക്സി​നു ക​ഴി​യു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു. മൂ​ന്ന് മാ​സം തു​ട​ർ​ച്ച​യാ​യും പി​ന്നീ​ട് 18 മാ​സം ക​ഴി​ഞ്ഞും നാ​ലു​ത​വ​ണ വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തു​ണ്ട്. നി​യ​ന്ത്രി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

അ​ഞ്ചി​നും 17നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 7.5 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കും. 2.12 കോ​ടി മ​ലേ​റി​യ കേ​സു​ക​ളാ​ണ് ആ​ഫ്രി​ക്ക​യി​ൽ ഒ​രോ വ​ർ​ഷ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.