വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 38 ഇ​ന്ത്യ​ക്കാ​ർ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റി​ൽ
Sunday, April 23, 2017 11:53 PM IST
ല​ണ്ട​ൻ: വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 38 ഇ​ന്ത്യ​ക്കാ​ർ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റി​ൽ. വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​രു​ക​യോ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ക​യോ ചെ​യ്ത​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലീ​സ്റ്റ​റി​ലെ ര​ണ്ട് തു​ണി ഫാ​ക്ട​റി​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​ന്പ​ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 31 പേ​ർ വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​ർ​ന്ന​വ​രാ​ണ്. ഏ​ഴു​പേ​ർ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്കു കു​ടി​യേ​റി​യ​വ​രും ഒ​രാ​ൾ വീ​സ ച​ട്ടം ലം​ഘി​ച്ച് ജോ​ലി ചെ​യ്ത ആ​ളു​മാ​ണെ​ന്ന് ലീ​സ്റ്റ​ർ മെ​ർ​ക്കു​റി റി​പ്പോ​ർ​ട്ട് ചെ​യ്തു.

യു​കെ ഹോം ​ഓ​ഫീ​സ് ഇ​മി​ഗ്രേ​ഷ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​റെ​യ്ഡ് ചെ​യ്ത തു​ണി ഫാ​ക്ട​റി​ക​ൾ​ക്കു​മേ​ൽ പി​ഴ ചു​മ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.