മിനിമം വേതന നിയമം: ജർമനിയിലെ ചെറുകിട ജോലികൾ സ്ഥിരപ്പെടുന്നു
Saturday, April 22, 2017 8:44 AM IST
ബെർലിൻ: ജർമനിയിൽ രണ്ടു വർഷം മുൻപാണ് മിനിമം വേതന നിയമം നടപ്പാക്കുന്നത്. ഇതിന്‍റെ സാന്പത്തികവും സാമൂഹികവുമായ സ്വാധീനങ്ങൾ ഇപ്പോഴും പഠിച്ചു വരുന്നതേയുള്ളൂ. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു മാറ്റം ചെറുകിട ജോലികൾ പലതും സ്ഥിരപ്പെടുന്നു എന്നതാണ്.

നിയമം വരും മുൻപ് ചെറിയ ശന്പളം മാത്രമായിരുന്ന ഏകദേശം 1,10,000 ജോലികളാണ് നിയമം വന്ന ശേഷം സ്ഥിരം വരുമാന മാർഗങ്ങളായി മാറിയത്. ഇതിൽ ഭൂരിപക്ഷവും ഗുണം ചെയ്തത് സ്ത്രീ തൊഴിലാളികൾക്കാണെന്നും കണക്കുകളിൽ വ്യക്തമാകുന്നു.

മണിക്കൂറിൽ അഞ്ച് യൂറോ മുതൽ 10 യൂറോ വരെയാണ് ഇത്തരം ജോലികൾക്ക് മുൻപ് ലഭിച്ചിരുന്ന പ്രതിഫലം. മിനിമം വേതന നിയമ പ്രകാരം ഇത് 8.84 യൂറോയായി. സ്ഥിരം ജോലികൾക്കു ലഭിക്കുന്ന തരം ആനുകൂല്യങ്ങളും ഇവയിൽനിന്നു കിട്ടുന്നില്ല.

റീട്ടെയിൽ മേഖല മുതൽ ആരോഗ്യ പരിപാലന രംഗവും വീട്ടുജോലികളും വരെ ഇതിൽപ്പെടുന്നു. വിരമിച്ചവർക്കും വിദ്യാർഥികൾക്കും ഇതു ഗുണകരമായി വിലയിരുത്തപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ