അറുപതിന്‍റെ നിറവിൽ ഫാ. ഫ്രെഡി
Saturday, April 22, 2017 3:32 AM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ, സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ അഡ്ലെയ്ഡിന്‍റെ ചാപ്ലിൻ ഫാ. ഫ്രെഡിയുടെ അറുപതാം ജ·ദിനം ഏപ്രിൽ 20 ന് ദിവ്യബലിയോടുകൂടി ആഘോഷിച്ചു. ചടങ്ങിൽ പങ്കെടുത്ത വൈദികരും വിശിഷ്ടാതിഥികളും കുടുംബ കൂട്ടായ്മ അംഗങ്ങളും മറ്റു ഭാരവാഹികളും അച്ചന് ആശംസകളും അനുമോദനങ്ങളും അർപ്പിക്കുകയും തുടർന്നു നടന്ന സ്നേഹവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ