ജർമൻ തൊഴിലാളികൾക്ക് സൂപ്പർവൈസർമാർ കുറച്ചു മതി
Friday, April 21, 2017 8:00 AM IST
ബെർലിൻ: ജർമനിയിൽ ശരാശരി 26 തൊഴിലാളികൾക്ക് ഒരു സൂപ്പർവൈസറാണ് ആവശ്യമെങ്കിൽ യുഎസിൽ ഇത് ഏഴു പേർക്ക് ഒന്ന് എന്ന കണക്കിൽ. ഹാൻസ് ബോക്ക്ലർ ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കൗതുകകരമായ വിവരം പുറത്തുവന്നത്.

ജർമനി, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലെ 22 എൻജിനിയറിംഗ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം. സമാന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ കന്പനകളിലെല്ലാം അന്പതിൽ കൂടുതൽ ജീവനക്കാരുമുണ്ട്.

സ്വിറ്റ്സർലൻഡിൽ 13.6 ജീവനക്കാർക്കാണ് ഒരു സൂപ്പർവൈസറാണ്. യുകെയിൽ 10.6 പേർക്ക് ഒന്നും. യുഎസിൽ 13 പേർക്ക് ഒന്നുമാണ്. ജർമനിയിൽ ഏറ്റവും കുറഞ്ഞത് 17 ജീവനക്കാർക്ക് ഒരു സൂപ്പർവൈസറാണുള്ളത്.

ജോലി എപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണത്തിലായിരിക്കുന്നത് തൊഴിലാളികൾ പൊതുവേ ഇഷ്ടപ്പെടുന്നില്ലെന്നും നിരീക്ഷണം വർധിപ്പിക്കുന്നത് കന്പനിയുടെ ചെലവുകൾ കൂട്ടാനേ ഇടയാക്കൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ