എംസിഎ ഈസ്റ്റർ ആഘോഷവും ജെയിംസ് ജോസിനായി സ്റ്റംസെൽ കാന്പയിനും 22ന്
Friday, April 21, 2017 7:47 AM IST
മാഞ്ചസ്റ്റർ: കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്‍റെ ഈസ്റ്റർ ആഘോഷപരിപാടികളും ജയിംസ് ജോസിനായുള്ള സ്റ്റംസെൽ ക്യാന്പും ഏപ്രിൽ 22ന് (ശനി) നടക്കും. സെയിൽ മൂർ കമ്യൂണിറ്റി സെന്‍ററിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. റവ.ഡോ ലോനപ്പൻ അരങ്ങാശേരി ദിവ്യബലിയിൽ കാർമികനാകും.

തുടർന്നു നടക്കുന്ന ആഘോഷ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്‍റ് ജയ്സണ്‍ ജോബ്, റവ. ഡോ ലോനപ്പൻ അറങ്ങാശേരി എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ഓൾഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയിൽ സംഗീതവിരുന്ന് ഒരുക്കുക. വിവിധങ്ങളായ പരിപാടികളെ തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

ചടങ്ങിൽ രക്താർബുദം ബാധിച്ച ജയിംസ് ജോസിനായി ഉപഹാറിന്‍റെ നേതൃത്വത്തിൽ സ്റ്റംസെൽ കാന്പയിനും നടക്കും. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെയുള്ള സമയങ്ങളിൽ എപ്പോഴെങ്കിലും ഇവിടെയെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന സ്വാബ് ശേഖരണത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വേദിയുടെ വിലാസം: Sale moor communtiy hall, Norris road, Sale M33 2TN.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ