കൊളോണിൽ സൗജന്യ മനഃശക്തി ശില്പശാല 21ന്
Thursday, April 20, 2017 5:41 AM IST
കൊളോണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21ന് (വെള്ളി) സൗജന്യ മനഃശക്തി ശില്പശാല സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറിന് കൊളോണിലെ റ്യോസ് റാത്തിലെ സെന്‍റ് നിക്കോളസ് ദേവാലയഹാളിലാണ് പരിപാടി.

രാജ്യാന്തര മൈൻഡ് പവർ മോട്ടിവേഷൻ ട്രെയ്നറും സൈക്കോളജിസ്റ്റും ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവുമായ ജോബിൻ എസ്. കൊട്ടാരമാണ് സെമിനാർ നയിക്കുന്നത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള സെമിനാറിലേക്ക് പ്രായഭേദമെന്യെ ആർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.

മൈൻഡ് പവർ എക്സ്പിരിമെന്‍റ്സ്, ഓഡിയോ വിഷ്വൽ ഷോ, സൈക്കോളജിക്കൽ ടെസ്റ്റുകൾ, ആൽഫ ലെവൽ മെഡിറ്റേഷൻ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി മനസിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ഉപബോധ മനസിന്‍റെ ശക്തി തിരിച്ചറിഞ്ഞ് ജീവിത വിജയം നേടാൻ സഹായിക്കും.

വിവരങ്ങൾക്ക്: ജോസ് കുന്പിളുവേലിൽ (ചെയർമാൻ) 022 3296 2366, ജോളി എം. പടയാട്ടിൽ (പ്രസിഡന്‍റ്), 0221 890 5827, മേഴ്സി തടത്തിൽ (ജനറൽ സെക്രട്ടറി) 0233 681 884.