ലെന്‍റ് അപ്പീൽ കൈമാറി
Tuesday, April 18, 2017 5:43 AM IST
കെറ്ററിംഗ്: നിരാലംബർക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച "ലെന്‍റ് അപ്പീൽ’ തുക കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷൻ കൈമാറി. പെസഹ തിരുനാൾ ദിവസം നടന്ന അപ്പം മുറിക്കൽ ശുശ്രൂഷയിൽ കെറ്ററിംഗ് ക്നാനായ യൂണിറ്റ് അംഗങ്ങൾ നോന്പ് വിഹിതം യുകെകെസിഎയ്ക്ക് കൈമാറി.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന ലക്ഷ്യത്തോടെ യുകെകെസിഎ ആരംഭിച്ച ലെന്‍റ് അപ്പീലിന് മികച്ച പ്രതികരണമാണ് കെറ്ററിംഗ് യൂണിറ്റിൽനിന്നും ലഭിച്ചത്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം