അബർഡീൻ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു
Monday, April 17, 2017 4:30 AM IST
അബർഡീൻ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഏപ്രിൽ 15ന് ഈസ്റ്റർ ആഘോഷിച്ചു. വൈകുന്നേരും അഞ്ചിന് സമ്മർഹിൽ പാരിഷ് ഹാളിൽ നടന്ന ചടങ്ങിന് ഫാ. എൽദോ വർഗീസ് മുഖ്യകാർമികത്വം വഹിച്ചു.

യേശുക്രിസ്തുവിന്‍റെ ഉയിർപ്പുമൂലം ലോകത്തിന് നൽകിയ സമാധാനവും സന്തോഷവും സ്നേഹവും പരസ്പര വിശ്വാസികളായ നമ്മൾ കൈമാറിയാൽ ഇപ്പോൾ ലോകത്ത് നിലനിൽക്കുന്ന എല്ലാ അസ്വസ്തതയ്ക്കും അസമാധാന പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഫാ. എൽദോ വർഗീസ് ഉയിർപ്പിന്‍റെ സന്ദേശത്തിൽ പറഞ്ഞു.

ശുശ്രൂഷകളിൽ പങ്കെടുത്ത എല്ലാവർക്കും ഈസ്റ്റർ എഗ് വിതരണവും നടത്തി. സ്നേഹവിരുന്നോടെ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾ സമാപിച്ചു.