കൊളോണിലെ പെസഹാ ആചരണം പാരന്പര്യം പുതുക്കലായി
Saturday, April 15, 2017 8:33 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹം കേരളത്തിലെ സീറോ മലബാർ പാരന്പര്യക്രമത്തിൽ പെസഹാ ആചരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറിന് പെസഹാ തിരുകർമങ്ങൾ ആരംഭിച്ചു. ദിവ്യബലിയിൽ യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് കാർമികത്വം വഹിച്ച് സന്ദേശം നൽകി. കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ. ജോമോൻ മുളരിക്കൽ സഹകാർമികത്വം വഹിച്ചു. കാലുകഴുകൽ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിക്കൽ, ആരാധന തുടങ്ങിയവ തിരുകർമങ്ങളുടെ ഭാഗമായിരുന്നു.

യൂത്ത് കൊയറിന്‍റെ ഗാനാലാപനം തിരുകർമങ്ങളെ ഭക്തിസാന്ദ്രമാക്കി. ജെൻസ് കുന്പിളുവേലിൽ, നോബിൾ കോയിക്കേരിൽ, വർഗീസ് ശ്രാന്പിക്കൽ എന്നിവർ ശുശ്രൂഷകരായിരുന്നു. ഗ്രിഗറി മേടയിൽ, സിസ്റ്റർ റിൻസി എന്നിവർ ലേഖനം വായനയിൽ പങ്കാളികളായി.

തുടർന്നു നോയൽ കോയിക്കേരിൽ,ഷൗണ്‍ കോയിക്കേരിൽ, ബൈജു പോൾ, സിബോ, സജീവ്, അജോ പാലത്ത്, പോൾ ഗോപുരത്തിങ്കിൽ, തോമസ് അറന്പൻകുടി, കുഞ്ഞുമോൻ പുല്ലങ്കാവുങ്കൽ, ജോസ് പുതുശേരി, സണ്ണി വെള്ളൂർ, വർഗീസ് ചെറുമഠത്തിൽ എന്നീ പന്ത്രണ്ട് പേരുടെ പാദങ്ങൾ മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവു കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്‍റെ പന്ത്രണ്ട് ശിഷ്യ·ാരുടെ പാദക്ഷാളനം നടത്തി ചുംബിച്ച് മാതൃക കാട്ടിയതിന്‍റെ ഓർമ പുതുക്കി.

ദിവ്യബലിക്കുശേഷം ജോയി കാടൻകാവിൽ പാനവായന നടത്തി. തുടർന്ന് മാർ ചിറപ്പണത്ത് പെസഹാ ശുശ്രൂഷയിൽ അപ്പം മുറിച്ച് ആശീർവദിച്ച് വിശ്വാസികൾക്ക് നൽകി. ജോസ്/മേരി പുതുശേരി കുടുംബമാണ് പാൽ തയാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂർ ആരാധനയും നടന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിൽ നടന്ന കർമങ്ങളിൽ ഏതാണ്ട് മുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു.

കോഓർഡിനേഷൻ കണ്‍വീനർ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങളായ ആന്‍റണി സഖറിയ, ഷീബ കല്ലറയ്ക്കൽ, തോമസ് അറന്പൻകുടി, ഗ്രിഗറി മേടയിൽ എന്നിവരാണ് ക്രമീകരണങ്ങൾ നടത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ