മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Saturday, April 15, 2017 7:04 AM IST
പെർത്ത് : മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഓസ്ട്രേലിയയിലെ പെർത്തിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂർ പുതുക്കാട്ടിൽ ലൂക്കോസ് (80) മരിച്ചത്.

പെർത്തിനു സമീപം ഹാരീസ്ഡെയിലിൽ താമസിക്കുന്ന മകൻ അജിത് ലൂക്കോസിനോടൊപ്പമായിരുന്നു താമസം. മക്കളോടും കൊച്ചുമക്കളോടുമൊപ്പം പെസഹ ആചരിക്കുന്നതിന് അജിത്തിന്‍റെ വീട്ടിൽ നടന്ന അപ്പം മുറിക്കൽ ചടങ്ങിന് എല്ലാവരുമൊത്ത് പങ്കെടുത്ത പിതാവിന്‍റെ അപ്രതീക്ഷിത അന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കി.

രണ്ടാഴ്ച മുൻപാണ് ലൂക്കോസും ഭാര്യ ഡെയ്സിയും നാട്ടിൽനിന്നും വിസിറ്റിംഗ് വീസയിൽ പെർത്തിൽ എത്തിയത്.

സംസ്കാരം തുടർനടപടികൾക്കു ശേഷം മൃതദേഹം പിന്നീട് ഞീഴൂരിലെ ഇടവക പള്ളിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മറ്റുമക്കൾ: അനീഷ റെജി, അനില സ്റ്റീഫൻ (ഇവരും പെർത്ത്).

റിപ്പോർട്ട്: കെ.പി. ഷിബു