മെൽബണ്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് കളർ ഫെസ്റ്റിവൽ ആഘോഷിച്ചു
Thursday, March 30, 2017 6:09 AM IST
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ യുവജന സംഘടനയായ മെൽബണ്‍ കെസിവൈഎൽ (MKCYL) "ഹോളി 2017’ എന്ന പേരിൽ കളർ ഫെസ്റ്റിവൽ ആഘോഷിച്ചു. മാർച്ച് 25ന് ക്ലയിറ്റനിലെ നമത്ജിര പാർക്കിൽ നടന്ന ഫെസ്റ്റിവൽ വിവിധതരം കായികമത്സരങ്ങളും കളർ വാട്ടർ ഫൈറ്റിംഗ്, ഡാൻസ്, മ്യൂസിക്, ബാർബിക്യു തുടങ്ങിയവയും ഫെസ്റ്റിവലിന്‍റെ ഭാഗമായിരുന്നു.

പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് മറ്റു ഭാരവാഹികളായ ആഷ്ന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, കെസിവൈഎൽ ഡയറക്ടർമാരായ അനൂപ് ജോസഫ്, സോജി അലൻ എന്നിവരുടെ സാന്നിധ്യം യുവജനങ്ങൾക്ക് ഉണർവേകി.

റിപ്പോർട്ട്: സോളമൻ ജോർജ്